04:06am 12 November 2026
NEWS
"ഇടതുപക്ഷ മുന്നണിയെ ബഹിഷ്കരിക്കുന്നു "എന്ന ഫ്ളക്സ് ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു
08/12/2025  11:58 AM IST
nila
 ഇടതുപക്ഷ മുന്നണിയെ ബഹിഷ്കരിക്കുന്നു എന്ന ഫ്ളക്സ് ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു

ചെങ്ങന്നൂർ: ആലാ സഹകരണ സംഘം നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച  "ഇടതുപക്ഷ മുന്നണിയെ ബഹിഷ്കരിക്കുന്നു "എന്ന 15 ഫ്ളക്സ് ബോർഡുകൾ രാത്രിയുടെ മറവിൽ 
സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.
വായ്പ
എടുത്ത് തിരികെ നൽകാതെ നടപടി നേരിടുന്നവരും,വാക്ക് പാലിക്കാത്ത ബോർഡ്‌ മെമ്പർമാരും സ്ഥാനാർഥികളായി മത്സരിക്കുന്നു എന്ന വസ്തുത
 വെളിപ്പെടുത്തിയതാണ് ഈ കൂട്ടരെ ഏറ്റവും ചൊടിപ്പിച്ചത്.

തങ്ങളുടെ വിയർപ്പിന്റെ അധ്വാനത്തിന്റെ ആകെ തുക സഹകരണ സംഘത്തിൽ നിക്ഷേപിച്ച നിർധനരായ നിക്ഷേപകരാണ് കഷ്ടത്തിലായിരിക്കുന്നത്.

ആലാ സഹകരണ സംഘം നമ്പർ 2123,നിക്ഷേപക കൂട്ടായ്മ ഈ നീച പ്രവർത്തിയിൽ
പ്രതിഷേധിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.